14 കിലോ കഞ്ചാവ് ബസില്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി - kottayam
ഈരാറ്റുപേട്ട - കോയമ്പത്തൂര്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് ജീവനക്കാർ കണ്ടെത്തിയത്.
ബസില്‍ നിന്ന് 14 കിലോ കഞ്ചാവ് കണ്ടെടുത്തു
കോട്ടയം: ഈരാറ്റുപേട്ടയില്‍ കെഎസ്ആര്‍ടിസി ബസില്‍ 14 കിലോ കഞ്ചാവ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഈരാറ്റുപേട്ട - കോയമ്പത്തൂര്‍ സര്‍വ്വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസിൽ നിന്നാണ് പുലര്‍ച്ചെ മൂന്നു മണിക്ക് രണ്ട് പൊതികള്‍ ജീവനക്കാര്‍ കണ്ടെത്തിയത്. തുടര്‍ന്നുള്ള പരിശോധനയില്‍ പൊതിക്കുള്ളില്‍ കഞ്ചാവ് ആണെന്ന് കണ്ടെത്തിയ ജീവനക്കാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കഞ്ചാവ് കസ്റ്റഡിയില്‍ എടുത്തു.