കൊല്ലം :കൊവിഡ് രോഗികൾക്ക് കൈത്താങ്ങായി യൂത്ത് കോൺഗ്രസ്. ദുരിതകാലത്ത് വാഹനസൗകര്യവും മരുന്നും ഭക്ഷണവും ഒരുക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊവിഡ് ബാധിതർക്ക് സാന്ത്വന സ്‌പർശമേകുന്നത്. കുണ്ടറ നിയുക്ത എംഎൽഎ പി.സി. വിഷ്‌ണുനാഥ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുഖത്തില ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഫൈസൽ കുളപ്പാടം എന്നിവരുടെ നേതൃത്വത്തിൽ നെടുമ്പന പഞ്ചായത്ത് പരിധിയിൽ സന്നദ്ധ പ്രവർത്തനങ്ങള്‍ സജീവമാണ്.
കൊവിഡ് രോഗികൾക്ക് സഹായഹസ്തവുമായി യൂത്ത് കോൺഗ്രസ് - യൂത്ത് കോൺഗ്രസ് കൊല്ലം
വാഹനസൗകര്യവും മരുന്നും ഭക്ഷണവും ഒരുക്കിയാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കോവിഡ് ബാധിതർക്ക് സാന്ത്വന സ്‌പർശമേകുന്നത്.
youth congress with service to covid patients
Also Read:തെരുവില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണമെത്തിച്ച് കൊല്ലത്തെ ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍
ഇവിടുത്തെ രോഗികൾക്ക് സൗജന്യമായി ആശുപത്രികളിൽ പോകുന്നതിന് യൂത്ത് കോൺഗ്രസിന്‍റെ ആഭിമുഖ്യത്തിൽ രണ്ട് വാഹനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് നെടുമ്പനയിൽ ആരംഭിച്ചു. ആവശ്യങ്ങൾക്കായി 7012127268, 9037917074 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഹെൽപ് ഡെസ്‌കിലേക്ക് വിളിക്കുന്നവർക്ക് സൗജന്യമായാണ് സേവനങ്ങൾ ലഭ്യമാക്കുന്നത്.
Last Updated : May 13, 2021, 7:36 AM IST