കൊല്ലം:കെ.എസ്.ആര്‍.ടി.സി മാര്‍ക്കറ്റ് റോഡ് പുനര്‍നിര്‍മിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രതിഷേധം. യാത്രക്കാര്‍ക്ക് തൈലം വിതരണം ചെയ്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കുണ്ടും കുഴിയും നിറഞ്ഞ വെള്ളക്കെട്ടിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടു ഒടിക്കുന്നെന്നും വിദ്യാർഥികളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്രയിക്കുന്ന ഈ റോഡിന്‍റെ പുനര്‍നിര്‍മാണം ഇനിയും വൈകിപ്പിച്ചാല്‍ അതിശക്തമായ പ്രതിഷേധവുമായി മുന്നിട്ടിറങ്ങുമെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു.
യാത്രക്കാർക്ക് തൈലം നൽകി യൂത്ത്കോൺഗ്രസ് പ്രതിഷേധം
കുണ്ടും കുഴിയും നിറഞ്ഞ വെള്ളക്കെട്ടിലൂടെയുള്ള യാത്ര യാത്രക്കാരുടെ നടു ഒടിക്കുന്നെന്നും വിദ്യാർഥികളും രോഗികളുമുള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ ആശ്രയിക്കുന്ന ഈ റോഡന്‍റെ പുനര്‍നിര്‍മ്മാണം ഇനിയും വൈകിപ്പിച്ചാല്‍ ശക്തമായി പ്രതിഷേധിക്കുമെന്നും പ്രവർത്തകർ അറിയിച്ചു
വിദ്യാർഥികളടക്കം മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയതിന്‍റെ പശ്ചാത്തലത്തിൽ ഉടന്‍ തന്നെ റോഡ് പുനര്‍നിര്‍മ്മിക്കുമെന്ന് ഉറപ്പ് കൊടുത്തുവെങ്കിലും നാളിതുവരെ യാതൊരുവിധ പ്രവര്‍ത്തനങ്ങളും അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടായില്ല. കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കക്കൂസ് മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഈ റോഡിലേക്കാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഇതിന്‍റെ മുന്നിലാണ് എം.എല്‍.എ ഓഫീസ് ഉള്‍പ്പെടെയുള്ളവ നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തിലും റോഡ് നിര്‍മാണം വൈകുന്നുണ്ടെങ്കില്‍ ഇനിയുള്ള പ്രതിഷേധങ്ങള്‍ പി.ഡബ്ല്യു.ഡി ഓഫീസിന്റെ മുന്നിലേക്ക് മാറ്റാനാണ് തീരുമാനമെന്ന് പ്രവർത്തകർ പറയുന്നു.