കൊല്ലം: കൊട്ടാരക്കരയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പാട്ടകൊട്ടി പ്രതിഷേധവും ധർണയും സംഘടിപ്പിച്ചു. നെടുവത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം.
കൊട്ടാരക്കരയിൽ യൂത്ത് കോൺഗ്രസിന്‍റെ പാട്ടകൊട്ടി പ്രതിഷേധവും ധർണയും
നെടുവത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ കോടികളുടെ ക്രമക്കേട് നടന്നതായി ആരോപിച്ചായിരുന്നു പ്രതിഷേധം
സിപിഐ നേതൃത്വം നൽകുന്ന ബാങ്കിൽ ക്രമക്കേട് കാട്ടിയ ജീവനക്കാരെ സംരക്ഷിക്കുന്നു എന്നും ഭരണസമിതിക്കും അഴിമതിയിൽ പങ്കുണ്ടെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. നെടുവത്തൂർ പ്ളാമൂട് ജംഗ്ഷനിൽ നിന്നും പാട്ടകൊട്ടി പ്രതിഷേധ പ്രകടനമായി ബാങ്കിന് മുന്നിലെത്തിയാണ് ധർണ ആരംഭിച്ചത്. കെപിസിസി വൈസ് പ്രസിഡന്‍റ് എഴുകോൺ നാരായണൻ ധർണ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ആർ രതീഷിന്‍റെ അദ്ധ്യക്ഷതയിൽ ചേർന്ന ധർണയിൽ ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് കെ മധുലാൽ, അസംഘടിത തൊഴിലാളി കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് ആർ ശിവകുമാർ, ബിനു , സതീഷ് ,ശശി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംബി ഭാവന, ഓമനാ സുധാകരൻ, ഷാജി, മെഹമ്മൂദ് അഹമ്മദ് എന്നിവർ സംസാരിച്ചു.