കൊല്ലം: താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേര പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്. കെപിസിസി വൈസ് പ്രസിഡന്‍റ് ശൂരനാട് രാജശേഖരൻ മാർച്ച് ഉദ്ഘാടനം ചെയ്‌തു.
യൂത്ത് കോൺഗ്രസ് മാർച്ച്; പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു - യൂത്ത് കോൺഗ്രസ് മാർച്ച്
സമരം ചെയ്യുന്ന പിഎസ്‌സി ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സർക്കാരിന്‍റെ പിൻവാതിൽ നിയമനങ്ങളിൽ പ്രതിഷേധിച്ചുമാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മാർച്ച് നടത്തിയത്.
യൂത്ത് കോൺഗ്രസ് മാർച്ച്; പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
ചിന്നക്കടയിൽ നിന്നും ആരംഭിച്ച മാർച്ച് പൊലീസ് തടഞ്ഞു. പ്രതിഷേധം ശക്തമായതോടെ പ്രവർത്തകർക്ക് നേരെ പൊലീസ് പലകുറി ജല പീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ലാത്തിവീശി. ലാത്തിചാർജിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Last Updated : Feb 15, 2021, 7:28 PM IST