കേരളം

kerala

ETV Bharat / state

ഇറച്ചിക്കട ലേലത്തില്‍ തർക്കം; കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു - കേരളം

പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു.

kola  youngster  stabbed to death in Kollam  kollam  കൊല്ലം  കാപ്പാ കേസ് പ്രതി  ക്രൈെം  കൊലപാതകം  കൊല  കേരളം  കാപ്പാ
പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസ്

By

Published : Feb 26, 2023, 12:21 PM IST

കൊല്ലം: ഇറച്ചിക്കട ലേലത്തെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്ന് കാപ്പ കേസ് പ്രതിയെ നടുറോഡില്‍ കുത്തിക്കൊന്നു. പുനൂലര്‍ കുന്നിക്കോട് സ്വദേശി റിയാസാണ് കൊല്ലപ്പെട്ടത്. പ്രതി ഷിഹാബ് പൊലീസില്‍ കീഴടങ്ങി.

കുന്നിക്കോട് പൊലീസ് സ്‌റ്റേഷന് സമീപമാണ് കൊലപാതകം നടന്നത്. ഇന്നലെ (25.02.23) രാത്രി 11 മണിയോടെയാണ് റിയാസിനെ ഷിഹാബ് കുത്തിയത്. ഇരുവരും തമ്മില്‍ ദീര്‍ഘനാളായി തര്‍ക്കമുണ്ടായിരുന്നു. റിയാസിനെതിരെ മുന്‍പ് ഷിഹാബ് പൊലീസില്‍ പരാതി നല്‍കുകയും തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്‌തിരുന്നു.

രാത്രി റോഡിലൂടെ നടന്ന് പോവുകയായിരുന്നു റിയാസിനെ ഷിഹാബ് കുത്തുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. റിയാസിന്‍റെ വയറ്റില്‍ പത്തിലധികം തവണ കുത്തേറ്റിട്ടുണ്ട്. ചോര വാർന്ന് റോഡിൽ കിടന്ന റിയാസിനെ നാട്ടുകാരും പൊലീസും ചേർന്ന് പുനലൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലർച്ചയോടെ റിയാസ് മരിച്ചു. പ്രതി ഷിഹാബ് രാത്രി തന്നെ പൊലീസിന് കീഴടങ്ങിയിരുന്നു.

ABOUT THE AUTHOR

...view details