വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമം; യുവാവ് ഷോക്കേറ്റു മരിച്ചു - അർക്കന്നൂർ സ്വദേശി
അർക്കന്നൂർ ആറിന് സമീപമുള്ള പാറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അർക്കന്നൂർ സ്വദേശിയായ ശരത്താണ് ഷോക്കേറ്റ് മരിച്ചത്.
വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമം യുവാവ് ഷോക്കേറ്റു മരിച്ചു
കൊല്ലം: വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാൻ ശ്രമിച്ചയാൾ ഷോക്കേറ്റു മരിച്ചു . ചടയമംഗലം അർക്കന്നൂർ തിരുവഴി പത്തായ പാറയിലാണ് സംഭവം. പ്രദേശവാസിയായ ശരത്താണ് ഷോക്കേറ്റ് മരിച്ചത്. അർക്കന്നൂർ ആറിന് സമീപമുള്ള പാറയിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.വൈദ്യുതി ഉപയോഗിച്ച് മീൻ പിടിക്കാനുള്ള ശ്രമം നടത്തിയതിന്‍റെ ലക്ഷണങ്ങൾ കണ്ടതായി പൊലീസ് അറിയിച്ചു. വൈദ്യുതി പ്രവഹിച്ചു കൊണ്ടിരുന്ന കേബിളുകളും സമീപത്തുനിന്നും കണ്ടുകിട്ടി. ചടയമംഗലം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.