കൊല്ലം: കൊല്ലം ഗവൺമെന്‍റ് വിക്ടോറിയ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചികിത്സ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ പ്രതിഷേധം. ഡീസന്‍റ് മുക്ക് സ്വദേശിനിയായ ചാന്ദനയാണ് (27) മരിച്ചത്.
ഈ മാസം 15 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ചാന്ദനയെ ഇന്ന് പുലർച്ചയോടെ ലേബർ റൂമിൽ പ്രവേശിപ്പിച്ചു. പ്രസവശേഷം രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് 4 മണിയോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ചാന്ദനയെ മാറ്റി എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ലേബർ റൂമിൽ ജൂനിയർ ഡോക്‌ടർമാരാണ് പ്രസവം നടത്തിയത് എന്നാണ് കുടുംബത്തിന്‍റെ ആരോപണം.