കൊല്ലം:വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കിരണിൻ്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ നിന്നാണ് ശൂരനാട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വിസ്മയയെ ആശുപത്രിയിലാക്കിയ ശേഷം ഒളിവിൽ പോവുകയായിരുന്നു കിരൺ.എ.എസ്.പി.ബിജിമോന്‍റെ നേത്യത്തിലാണ് ചോദ്യം ചെയ്യൽ നടന്നത്.
വിസ്മയയെ താൻ കൊന്നിട്ടില്ലന്നാണ് പൊലീസ് ചോദ്യം ചെയ്യലിൽ കിരൺ പറഞ്ഞത്. എന്നാൽ വിസ്മയയെ ഉപദ്രവിക്കാറുണ്ടെന്ന് ഇയാൾ സമ്മതിച്ചു. ഇയാളെ കൊവിഡ് പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കും.