വി.എസ് ജിതിൻ ദേവ് നാമനിർദേശ പത്രിക സമർപ്പിച്ചു - pathanapuram nda candidate
പുനലൂർ ഡിഎഫ്‌ഒ ത്യാഗരാജന് മുൻപാകെയാണ് ജിതിൻ ദേവ് നാമനിർദേശ പത്രിക സമർപ്പിച്ചത്.
വി.എസ് ജിതിൻ ദേവ് നാമനിർദേശ പത്രിക സമർപ്പിച്ചു
കൊല്ലം: പത്തനാപുരം നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി വി.എസ് ജിതിൻ ദേവ് നാമനിർദേശ പത്രിക സമർപ്പിച്ചു. വരണാധികാരിയായ പുനലൂർ ഡിഎഫ്‌ഒ ത്യാഗരാജന് മുൻപാകെയാണ് നാമനിർദേശ പത്രിക സമർപ്പിച്ചത്. മണ്ഡലം പ്രസിഡന്‍റ് മഞ്ചല്ലൂർ സതീഷ്, സംസ്ഥാന സമിതി അംഗം വിളക്കുടി ചന്ദ്രൻ, കർഷക മോർച്ച ജില്ലാ വൈസ് പ്രസിഡന്‍റ് സുഭാഷ് പട്ടാഴി, ജില്ല കമ്മിറ്റി അംഗം വടകോട് ബാലകൃഷ്ണൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.