കൊല്ലം: കുണ്ടറയിൽ ഗവൺമെൻറ് ഉദ്യോഗസ്ഥർക്കായുള്ള വോട്ടിങ് തടസ്സപ്പെട്ടു. കുണ്ടറ നിയോജക മണ്ഡലത്തിലെ ഇളമ്പള്ളൂർ എസ്.എൻ.എസ്.എം.എച്ച്.എസ്.എസിൽ വച്ച് നടന്ന വോട്ടിങ്ങാണ് ഒരു മണിക്കൂറോളം തടസപ്പെട്ടത്.
കുണ്ടറയിൽ ഗവൺമെന്‍റ് ഉദ്യോഗസ്ഥർക്കായുള്ള വോട്ടിങ് തടസപ്പെട്ടു - Kundara
വോട്ട് ചെയ്ത ബാലറ്റ് ഇടേണ്ട എൻവലപ്പ് കവറിന്‍റെ കുറവുമൂലമാണ് വോട്ടിങ് തടസപ്പെട്ടത്.
കുണ്ടറയിൽ ഗവൺമെന്‍റ് ഉദ്യോഗസ്ഥർക്കായുള്ള വോട്ടിങ് തടസപ്പെട്ടു
വോട്ട് ചെയ്ത ബാലറ്റ് ഇടേണ്ട എൻവലപ്പ് കവറിന്‍റെ കുറവുമൂലമാണ് വോട്ടിങ് തടസപ്പെട്ടത്. മണ്ഡലത്തിൽ 2500 ഓളം വോട്ടർമാരാണ് ഉള്ളത്. ഇവര്‍ക്കായി 52 കവറുകൾ മാത്രമാണ് വോട്ടിങ്ങിനായി നൽകിയിരുന്നത്. ഇതോടെ വോട്ട് ചെയ്യാൻ എത്തിയവര്‍ക്ക് ടോക്കൺ നൽകി ഉച്ചയ്ക്ക് ശേഷം എത്താൻ നിര്‍ദേശം നല്‍കി.
നിര്‍ദേശത്തിനെതിരെ വോട്ടർമാരും വിവിധ രാഷ്ട്രീയ പാർട്ടികളും പ്രതിഷേധവുമായി എത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു മണിക്കൂറിനു ശേഷം എൻവലപ്പ് കവർ എത്തിച്ചാണ് വോട്ടിങ് പുനരാരംഭിച്ചത്.