കൊല്ലം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് കിരൺ കുമാറിനെ രണ്ടാഴ്‌ചത്തേക്ക് റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കൊല്ലം നിലമേൽ സ്വദേശിനി വിസ്മയയെ ഭർതൃ ഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വിസ്‌മയയുടെ ആത്മഹത്യ; ഭർത്താവ് കിരൺ റിമാൻഡില്‍ - കൊല്ലം ആത്മഹത്യ
പ്രതി കിരണിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
വിസ്‌മയയുടെ ആത്മഹത്യ
കഴിഞ്ഞ ദിവസം കിരണിനെ ചോദ്യം ചെയ്യലിന് ശേഷം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ ആരോഗ്യ പരിശോധന നടത്തിയ ശേഷം തൂങ്ങിമരണം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. വിസ്മയ മരിച്ച ദിവസം നടന്ന സംഭവങ്ങളെ പറ്റി കിരൺ പൊലീസിനോട് വിശദീകരിച്ചു. തെളിവെടുപ്പിന് ശേഷം ഇയാളെ ശാസ്താംകോട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. പ്രതിയെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റി.
also read:വരൻ വധുവിന്‍റെ വീട്ടില്‍ ജീവിക്കട്ടെ,അവള്‍ സുരക്ഷിതയാകും : പി.കെ ശ്രീമതി