കൊല്ലം : കിരണ്‍ കുമാറിനെ കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് വിസ്‌മയയുടെ പിതാവ് ത്രിവിക്രമൻ നായർ. മറ്റൊരു പെൺകുട്ടിക്കും തന്‍റെ മകളുടെ അവസ്ഥ ഉണ്ടാകരുത്. സമൂഹത്തിന് മാതൃകയാകുന്ന വിധി പ്രതീക്ഷിക്കുന്നുവെന്നും വിസ്‌മയയുടെ പിതാവ് പറഞ്ഞു.
അന്വേഷണം സമയ ബന്ധിതമായി പൂർത്തിയാക്കാനായതിൽ സന്തോഷമുണ്ടെന്ന് ഡിവൈഎസ്‌പി രാജ്‌കുമാറും പ്രതികരിച്ചു. കിരൺ കുമാറിനെ പിരിച്ചുവിട്ട മോട്ടോർ വാഹന വകുപ്പിന്‍റെ നടപടി ശരിയാണെന്ന് മന്ത്രി ആന്‍റണി രാജുവും പറഞ്ഞു. 2021 ജൂണ്‍ 21ന് പുലര്‍ച്ചെ 3.30നാണ് കൊല്ലം നിലമേല്‍ കൈതോട് കെ.കെ.എം.വി ഹൗസില്‍ വിസ്‌മയയെ (24) ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ വീട്ടിലെ ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.