കേരളം

kerala

ETV Bharat / state

വെളിയം പഞ്ചായത്ത് കണ്ടെയിന്‍മെന്‍റ് സോണ്‍ - velliam panchayat news

കൊട്ടാരക്കര നെടുമണ്‍കാവിലും, മുട്ടറയിലും കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി

കണ്ടയിന്‍മെന്‍റ് സോണ്‍ വാര്‍ത്ത  വെളിയം പഞ്ചായത്ത് വാര്‍ത്ത  velliam panchayat news  containment zone news
കൊവിഡ് 19

By

Published : Jul 15, 2020, 10:48 PM IST

കൊല്ലം:വെളിയം പഞ്ചായത്ത് മുഴുവനായി കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിച്ചു. കൊട്ടാരക്കര നെടുമണ്‍കാവിലും, മുട്ടറയിലും കഴിഞ്ഞദിവസം സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി. നെടുമൺകാവിൽ കൊവിഡ് പോസിറ്റീവായ നാല് പേര്‍ക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. മുട്ടറയിലെ ആരോഗ്യ പ്രവർത്തകന് കൊവിഡ് 19 കണ്ടെത്തിയതോടെ ഉമ്മന്നൂർ പഞ്ചായത്തിലെ ചുങ്കത്തറ വാർഡും അടച്ചു.

ABOUT THE AUTHOR

...view details