കൈപൊള്ളിച്ച് പച്ചക്കറി വില; ആശങ്കയില്‍ വ്യാപാരികള്‍ - price hike
ഓണക്കാലം ലക്ഷ്യമിട്ട് തമിഴ്നാട്ടില്‍ പുതിയ വിളവ് ഇറക്കിയതോടെ വരും ദിവസങ്ങളില്‍ പച്ചക്കറി വിലയില്‍ ഇനിയും വലിയ വര്‍ധനവുണ്ടാകും
കൊല്ലം:ഇതര സംസ്ഥാനത്ത് നിന്നുള്ള പച്ചക്കറി ഇറക്കുമതി കുറഞ്ഞതോടെ വിപണിയില്‍ വൻ വിലക്കയറ്റം. ഓരോ ദിവസവും നിത്യോപയോഗ പച്ചക്കറികളുടെ വിലയില്‍ ഉണ്ടാകുന്ന വര്‍ധന ഒരേ സമയം ഉപഭോക്താക്കളേയും കച്ചവടക്കാരെയും ആശങ്കയിലാഴ്ത്തുന്നു. കിലോക്ക് 30 രൂപ വിലയുണ്ടായിരുന്ന തക്കാളിക്ക് ഇന്ന് വിപണി വില 80 രൂപ. പച്ചമുളകിനും കാരറ്റിനും സമാന വില നല്‍കേണ്ട സാഹചര്യമാണുളളത്. അവശ്യ സാധനങ്ങളില്‍ ബീന്‍സിനാണ് ഏറ്റവും കൂടിയ വില, 120 രൂപ. പാവയ്ക്ക്ക്കും കൊടുക്കണം 70 രൂപ. അതേസമയം സവാളക്കും ഉരുളക്കിഴങ്ങിനും കാര്യമായ വില വര്‍ധന ഉണ്ടായിട്ടില്ല. മാത്രമല്ല പൊതുവിപണിയിലെ വിലയുമായി ഹോര്‍ട്ടിക്കോര്‍പ്പ് പച്ചക്കറിയുടെ വിലക്കും വലിയ വ്യത്യാസമില്ല. അടുത്തിടെ നാരങ്ങയുടെ വിലയിലുണ്ടായ വര്‍ധന വിവാഹ പാര്‍ട്ടികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കും ഇരുട്ടടിയായിട്ടുണ്ട്. കിലോയക്ക് 150 മുതല്‍ 180 വരെയാണ് നാരങ്ങയുടെ വില.