കൊല്ലം:കൊവിഡ് വ്യാപനത്തിൽ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. നിലവിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യം സംസ്ഥാനത്തില്ലെന്നും മന്ത്രി വ്യക്തമാക്കി. ചൈനയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാനിർദേശം നൽകിയത്.
കൊവിഡില്‍ ജാഗ്രത പാലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് വീണ ജോര്‍ജ് - കൊവിഡ്
കൊവിഡ് വര്‍ധിക്കുന്ന സാഹചര്യം സംസ്ഥാനത്ത് നിലവില്‍ ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു.
വീണജോര്‍ജ് കൊല്ലത്ത് മാധ്യമങ്ങളെ കാണുന്നു
കൊവിഡ് പരിശോധനകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം ആലോചിക്കും. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യം നിലവിൽ സംസ്ഥാനത്തില്ല. പനി ബാധിതരുടെ എണ്ണത്തിൽ വർധനവുണ്ട്. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട് നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൊല്ലം ജില്ലാ ആശുപത്രിയിൽ പുതിയതായി നിർമ്മിച്ച സി ടി സ്‌കാന്‍ യൂണിറ്റ് ഉദ്ഘാടനത്തിനെത്തിയപ്പോൾ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.