കൊല്ലം:പൊതുവിദ്യാഭ്യാസ മേഖലയിൽ പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്‍റെ പേരിൽ നടക്കുന്ന ജനകീയചർച്ചകൾ പ്രഹസനമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിക്കു തേവള്ളിയിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്‍റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസമേഖലയിൽ ഏകപക്ഷീയമായി പരിഷ്‌ക്കാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ എതിർക്കും.
'പാഠ്യപദ്ധതി പരിഷ്‌ക്കരണത്തിന്‍റെ പേരിൽ നടത്തുന്ന ജനകീയ ചർച്ചകൾ പ്രഹസനം': വി ഡി സതീശൻ - Curriculum revision
വിദ്യാഭ്യാസമേഖലയിൽ ഏകപക്ഷീയമായി പരിഷ്‌ക്കാരങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ്
ജനകീയ ചർച്ചകൾ പ്രഹസനമെന്ന് പ്രതിപക്ഷ നേതാവ്
ജീവനക്കാരുടെയും അധ്യാപകരുടെയും തടഞ്ഞുവച്ചിരിക്കുന്ന ഡിഎയും ലീവ് സറണ്ടറും പുനഃസ്ഥാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചടങ്ങിൽ ജില്ലാ പ്രസിഡന്‍റ് എൻ പ്രേംനാഥ് അധ്യക്ഷനായി. ഡിസിസി പ്രസിഡന്‍റ് പി രാജേന്ദ്രപ്രസാദ്, സംസ്ഥാന പ്രസിഡന്‍റ് സി പ്രദീപ്, പി കെ അരവിന്ദൻ, കെപിസിസി ജനറൽ സെക്രട്ടറി എം എം നസീർ, ബിന്ദുകൃഷ്‌ണ, വട്ടപ്പാറ അനിൽകുമാർ, എം സലാഹുദ്ദീൻ, കെ അബ്‌ദുൽ മജീദ്, വൈ നാസറുദ്ദീൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.