ഉത്ര വധം; കുറ്റപത്രം ഇന്ന് സമർപ്പിക്കും - Uthra murder
ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള കുറ്റപത്രമാണ് സമർപ്പിക്കുക.
ഉത്ര
കൊല്ലം:ഉത്ര കൊലക്കേസിൽ കുറ്റപത്രം പുനലൂർ മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് സമർപ്പിക്കും. ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തി എന്ന് വ്യക്തമാക്കുന്ന ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെയുള്ള കുറ്റപത്രമാണ് സമർപ്പിക്കുക. കേസിൽ സൂരജ് ഒന്നാം പ്രതിയാണ്. പാമ്പു പിടിത്തക്കാരൻ സുരേഷിനെ നേരത്തെ മാപ്പു സാക്ഷിയാക്കിയിരുന്നു.