കൊല്ലം:സൂരജിന്‍റെ വീടിന്‍റെ പരിസരങ്ങളിള്‍ കുഴിച്ചിട്ട സ്വർണം ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞു. ഉത്രയുടെ അമ്മ മണിമേഖലയാണ് എസ്‌പിയുടെ സാന്നിധ്യത്തിൽ സ്വർണം തിരിച്ചറിഞ്ഞത്. വീടിന് സമീപത്ത് നിന്ന് കണ്ടെത്തിയ സ്വർണത്തിൽ കുട്ടിയുടേതുൾപ്പടെയുള്ള സ്വർണം ഉണ്ടെന്നും മണിമേഖല അറിയിച്ചു. ഇന്ന് രാവിലെ പത്ത് മണിക്ക് കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഓഫീസിൽ എത്തിയാണ് മണിമേഖല സ്വർണം തിരിച്ചറിഞ്ഞത്.
കുഴിച്ചിട്ട സ്വർണം ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞു - gold found
വീടിന് സമീപത്ത് കുഴിച്ചിട്ട രീതിയിൽ കണ്ടെത്തിയ സ്വർണത്തിൽ ഉത്രയുടെയും കുഞ്ഞിന്‍റെയും സ്വർണം ഉണ്ടെന്ന് അമ്മ മണിമേഖല തിരിച്ചറിഞ്ഞു
കുഴിച്ചിട്ട സ്വർണം ഉത്രയുടേതെന്ന് തിരിച്ചറിഞ്ഞു
ഉത്ര വധക്കേസില്‍ തിങ്കളാഴ്‌ച രാത്രി സൂരജിന്‍റെ പിതാവിനെ അറസ്റ്റ് ചെയ്തിരുന്നു. കുഴിച്ചിട്ട സ്വർണം സുരേന്ദ്രൻ അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തതോടെയാണ് മണിമേഖലയെ വിളിച്ചുവരുത്തി തിരിച്ചറിയൽ നടപടികൾ നടത്തിയത്.
Last Updated : Jun 2, 2020, 1:54 PM IST