കൊല്ലം: ഉത്ര കൊല കേസില്‍ അന്വേഷണത്തിന് വിദഗ്‌ധരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. സാഹചര്യ തെളിവുകള്‍ കൂടുതലുള്ള കേസില്‍ ശാസ്ത്രീയവും വേഗത്തിലുമുള്ള അന്വേഷണത്തിനാണ് പ്രത്യേക ടീം രൂപീകരിച്ചിരിക്കുന്നത്. കൊല്ലം റൂറൽ അഡീഷൺ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ മധുസൂദനനായിരിക്കും ഇനി അന്വേഷണത്തിന്‍റെ മേൽനോട്ടം. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ.അശോകൻ, കോട്ടയം തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനിലെ സി.ഐ അനൂപ് കൃഷ്ണ, പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിലെ ജി.എസ്.ഐ അനിൽകുമാർ പി.എസ്, കുന്നിക്കോട് പൊലീസ് സ്റ്റേഷനിലെ ജി.എസ്.ഐ രമേശ് കുമാർ, ജില്ല ക്രൈം ബ്രാഞ്ചിലെ ജി.എ.എസ്.ഐമാരായ പ്രവീൺകുമാർ, മനോജ് കുമാർ, വനിതാ സീനിയർ സിവിൽ പൊലീസ് ഓഫീസർ സജീന, സൈബർ സെല്ലിലെ സിവിൽ പൊലീസ് ഓഫീസറായ മഹേഷ് മോഹൻ, ആന്‍റി നർക്കോട്ടിക് ടീം അംഗങ്ങളായ ജി.എസ്.ഐ ശിവശങ്കര പിള്ള, ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിലെ ജി.എ.എസ്.ഐ അജയകുമാർ, പുത്തൂർ പൊലീസ് സ്റ്റേഷനിലെ ജി.എ.എസ്.ഐ രാധാകൃഷ്ണ പിള്ള, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ ജി.എ.എസ്.ഐ ആഷിർ കോഹൂർ എന്നിവരടങ്ങുന്ന സംഘമാണ് ഉത്ര കൊലക്കേസ് അന്വേഷണത്തില്‍ ഇനിയുണ്ടാവുക.
ഉത്ര കൊലക്കേസ്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു - kollam rural s p news
കൊല്ലം റൂറൽ അഡീഷൺ ജില്ലാ പൊലീസ് മേധാവിയായി ചുമതലയേറ്റ മധുസൂദനനായിരിക്കും ഇനി അന്വേഷണത്തിന്‍റെ മേൽനോട്ടം.
ഉത്ര കൊലക്കേസ്; പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചു
കൂടുതല്‍ വൈദഗ്ധ്യത്തോടെ കേസ് അന്വേഷിക്കുകയും പരമാവധി 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതെന്ന് റൂറല്‍ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.