കൊല്ലം: ചടയമംഗലത്ത് കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. പുനലൂര്‍ സ്വദേശികളായ അഭിജിത്ത് (19), ശിഖ (19) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ 7.30 ന് ചടയമംഗലം നെട്ടേത്തറ എംസി റോഡില്‍ വെച്ചാണ് അപകടമുണ്ടായത്.
കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം, അപകടം ചടയമംഗലത്ത് - Kollam bike accident
ചടയമംഗലം നെട്ടേത്തറ എംസി റോഡിൽ രാവിലെ 7.30 ഓടെയാണ് അപകടമുണ്ടായത്. ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.
ഇവര്‍ സഞ്ചരിച്ച ബൈക്കിന് പിറകിൽ അമിത വേഗതയിലെത്തിയ കെഎസ്ആർടിസി ബസ് ഇടിക്കുകയായിരുന്നു. ബസിനടിയിൽപ്പെട്ട ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പുനലൂര്‍ ഐക്കരക്കോണം സ്വദേശിയാണ് അഭിജിത്ത്. സുഹൃത്ത് ശിഖ കിളിമാനൂരിലെ എന്‍ജിനീയറിങ് കോളജിലെ രണ്ടാംവര്‍ഷ വിദ്യാര്‍ഥിനിയാണ്.
ചടയമംഗലം ഡിപ്പോയിലെ കെഎസ്‌ആര്‍ടിസി ബസാണ് അപകടം ഉണ്ടാക്കിയത്. ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചപ്പോഴാണ് ബൈക്കിനെ ബസ് ഇടിച്ചുവീഴ്ത്തിയത്. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.