കേരളം

kerala

ETV Bharat / state

കൊല്ലത്ത് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

മുംബൈയില്‍ നിന്നും ഖത്തറില്‍ നിന്നും തിരികെ എത്തിയ രണ്ട് സ്‌ത്രീകള്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. രണ്ട് പേരെയും പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

കൊല്ലം കൊവിഡ്19 മുംബൈ ഖത്തർ ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രം നിലമേല്‍ പാരിപ്പള്ളി മെഡിക്കൽ കൊളേജ് covid 19 kollam
കൊല്ലത്ത് രണ്ടു പേര്‍ക്കൂടി കൊവിഡ്19 പോസിറ്റീവ് സ്ഥിരീകരിച്ചു

By

Published : Apr 2, 2020, 10:14 PM IST

കൊല്ലം: കൊല്ലത്ത് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. മുംബൈയില്‍ നിന്നും ഖത്തറില്‍ നിന്നും തിരികെ എത്തിയ രണ്ടു സ്‌ത്രീകളുടെ ഫലമാണ് പോസിറ്റീവായത്. രണ്ടു പേരെയും പാരിപ്പള്ളി മെഡിക്കല്‍ കൊളേജില്‍ പ്രവേശിപ്പിച്ചു. ഒരാള്‍ ഫെബ്രുവരിയില്‍ ഡല്‍ഹി നിസാമുദീനില്‍ നിന്നും തിരിച്ച് മുംബൈ വഴി എത്തിയ കടയ്ക്കല്‍ സ്വദേശിയാണ്. ഇവര്‍ ഹോം ക്വാറന്‍റൈനിലായിരുന്നു. ഭര്‍ത്താവൊഴികെ മറ്റംഗങ്ങളെ വീട്ടില്‍ നിന്നും മാറ്റിയിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ സാമ്പിള്‍ എടുക്കുകയും പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇവര്‍ക്കൊപ്പം ഭര്‍ത്താവിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രണ്ടാമത് രോഗം സ്ഥിരീകരിക്കപ്പെട്ട വ്യക്തി ഖത്തറില്‍ നിന്നും മസ്‌ക്കറ്റ് വഴി എത്തിയ നിലമേല്‍ സ്വദേശിയാണ്. ഇവര്‍ ഗര്‍ഭിണിയാണ്. ഇവര്‍ മുമ്പ് പരിശോധനയ്ക്ക് എത്തിയ ഇട്ടിവ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്നിവരെ ഗൃഹനീരീക്ഷണത്തിലും ഇവരുടെ കുടുംബത്തിലെ നാലുപേരെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രം കണ്ടെയ്‌ൻമെന്‍റ് പ്രക്രിയയിലൂടെ അണുവിമുക്തമാക്കിയിട്ടുണ്ട്. നാളെ പ്രവര്‍ത്തനം ആരംഭിക്കും. രണ്ടു രോഗികളുടേയും റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ടെന്നും നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നതായും ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details