കൊല്ലം: വധ ശ്രമം, അടിപിടി, കഞ്ചാവ് വിൽപ്പന തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ രണ്ടു പേരെ കാപ്പ നിയമ പ്രകാരം പൊലീസ് അറസ്റ്റ് ചെയ്‌തു. പുന്തലത്താഴം പെരുങ്കുളം സ്വദേശി ആദർശ് (27), വടക്കേവിള പാട്ടത്തിൽ കാവ് നഗർ സ്വദേശി മനു റൊണാൾഡ് (27) എന്നിവരെയാണ് ഇരവിപുരം പൊലീസ് പിടികൂടിയത്.
കാപ്പ പ്രകാരം രണ്ടുപേർ പിടിയിൽ - Two arrested
പുന്തലത്താഴം പെരുങ്കുളം സ്വദേശി ആദർശ് (27), വടക്കേവിള പാട്ടത്തിൽ കാവ് നഗർ സ്വദേശി മനു റൊണാൾഡ് (27) എന്നിവരെയാണ് ഇരവിപുരം പൊലീസ് കാപ്പ നിയമ പ്രകാരം പിടികൂടിയത്.
കാപ്പ പ്രകാരം രണ്ടുപേർ പിടിയിൽ
നിരവധി കേസുകളിൽ പ്രതികളായ ഇവർ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. കൊല്ലം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം സിറ്റി എ.സി.പി.അനിൽകുമാറിന്‍റെ മേൽനോട്ടത്തിൽ ഇരവിപുരം എസ്.എച്ച്.ഓ. ധർമജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.