കേരളം

kerala

ETV Bharat / state

ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു - kollam latest news

ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു.

ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു  ഇരുപത് പേര്‍ക്ക് പരിക്ക് കൊല്ലം  കൊല്ലം പ്രാദേശിക വാര്‍ത്തകള്‍  twenty people got injured in vehicle accident  kollam latest news  kollam local news
ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു;ഇരുപത് പേര്‍ക്ക് പരിക്ക്

By

Published : Mar 5, 2020, 4:47 PM IST

കൊല്ലം:കൊട്ടാരക്കരയിൽ ചെണ്ടമേള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു. അപകടത്തില്‍ ഇരുപത് കലാകാരന്മാര്‍ക്ക് പരിക്കേറ്റു. പുനലൂർ തൊളിക്കോട് സ്വദേശികളായ വിനായക മേള സംഘമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കൽ കോളജിലും മറ്റുള്ളവരെ പുനലൂർ താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. കാവൽപ്പുര റെയിൽവേ ക്രോസിനു സമീപം ബൈക്കിനു സൈഡ് കൊടുക്കും വഴി വാഹനം മറിയുകയായിരുന്നുവെന്ന് കുന്നിക്കോട് പൊലീസ് അറിയിച്ചു. പട്ടാഴി ദേവി ക്ഷേത്രത്തിലെ ഉത്സവമേളവും കഴിഞ്ഞുള്ള മടക്ക യാത്രയില്‍ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

ABOUT THE AUTHOR

...view details