കൊല്ലം:ബി.ഡി.ജെ.എസ് പിളർന്നിട്ടില്ലെന്ന് സംസ്ഥാന പ്രസിഡൻ്റ് തുഷാർ വെള്ളാപള്ളി. നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി സീറ്റ് മോഹികളാണ് പാർട്ടിയിൽ നിന്ന് പോയതെന്നും തുഷാർ കൊല്ലത്ത് പറഞ്ഞു. ഒന്നര മാസം മുമ്പ് ബിഡിജെഎസിൽ നിന്നും രാജിവെച്ചയാളാണ് ഗോപകുമാർ. കളമശേരി സീറ്റിൽ മത്സരിക്കാമെന്നും മന്ത്രിയാകാമെന്നുള്ള വ്യാമോഹമാണ് ഇതിന് പിന്നിൽ. ബി.ഡി.ജെ.എസിന് ഒരു പോറൽ പോലും ഏറ്റിട്ടില്ലെന്നും തുഷാർ പറഞ്ഞു.
ബി.ഡി.ജെ.എസ് പിളർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപള്ളി - തുഷാർ വെള്ളാപള്ളി
നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വേണ്ടി സീറ്റ് മോഹികളാണ് പാർട്ടിയിൽ നിന്ന് പോയതെന്ന് തുഷാർ
ബി.ഡി.ജെ.എസ് പിളർന്നിട്ടില്ലെന്ന് തുഷാർ വെള്ളാപള്ളി
ഒരു ജില്ലാ കമ്മിറ്റിയും പാർട്ടി വിട്ടിട്ടില്ലെന്നും ഈ മാസം അഞ്ചാം തീയതി ജില്ലാ പ്രസിഡൻ്റുമാരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ആ യോഗത്തിൽ പാർട്ടിയുടെ എല്ലാ നേതാക്കൻമാരും പങ്കെടുക്കുമെന്നും തുഷാർ പറഞ്ഞു . ബി.ഡി.ജെ.എസ് എന്ന പാർട്ടിക്ക് ഒരു ഉദ്ദേശമുണ്ടെന്നും അതനുസരിച്ചാണ് പാർട്ടി പ്രവർത്തിക്കുന്നതെന്നും തുഷാർ വെള്ളാപള്ളി വ്യക്തമാക്കി. നിയമസഭ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.
Last Updated : Feb 4, 2021, 2:37 PM IST