കൊല്ലം : തൃക്കാക്കരയില്‍ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസിന്‍റെ ഉജ്ജ്വല വിജയത്തിൽ കൊല്ലത്ത് തിരുത മത്സ്യവുമായി ആഹ്ളാദ പ്രകടനം നടത്തി കോൺഗ്രസ് പ്രവർത്തകർ. ചിന്നക്കട റെസ്റ്റ് ഹൗസിന് മുന്നിൽ നിന്നും ആരംഭിച്ച ആഹ്ളാദ പ്രകടനം നഗരം ചുറ്റി ഹെഡ് പോസ്റ്റോഫിസിന് മുന്നിൽ സമാപിച്ചു. കെ.വി തോമസിനെതിരെയുള്ള പ്രതിഷേധത്തിന്‍റെ ഭാഗമായിട്ടായിരുന്നു പ്രവർത്തകർ തിരുത മത്സ്യവുമായി പ്രകടനം നടത്തിയത്.
തൃക്കാക്കരയിലെ വിജയം : തിരുത മത്സ്യമുയർത്തി കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം - തൃക്കാക്കര തെരഞ്ഞെടുപ്പ്
കെ.വി തോമസിന്‍റെ കോലം കത്തിച്ചും ചിത്രത്തിൽ ചെരുപ്പ് കൊണ്ടടിച്ചും പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി
തൃക്കാക്കര തെരഞ്ഞെടുപ്പ്: തിരുത മത്സ്യമുയർത്തി കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആഹ്ളാദ പ്രകടനം
പാർട്ടി വിട്ട് ഇടതുപാളയത്തില്‍ ചേക്കേറിയ കെ.വി തോമസിനെതിരെ പ്രവർത്തകർ രൂക്ഷമായ രീതിയിലാണ് പ്രതികരിച്ചത്. തിരുത മീൻ ഉയർത്തിപ്പിടിച്ചും കോലം കത്തിച്ചും കെവി തോമസിൻ്റെ ചിത്രത്തിൽ ചെരിപ്പ് കൊണ്ടടിച്ചും പ്രവർത്തകർ പ്രതിഷേധം രേഖപ്പെടുത്തി. ഉമ തോമസിൻ്റെ വിജയം പിണറായി സർക്കാരിനുള്ള താക്കീതാണെന്ന് ഡിസിസി പ്രസിഡന്‍റ് രാജേന്ദ്ര പ്രസാദ് പറഞ്ഞു.
ബിന്ദു കൃഷ്‌ണ, എഴുകോൺ നാരായണൻ, സൂരജ് രവി, ഉണ്ണികൃഷ്‌ണൻ തുടങ്ങിയവരും പങ്കെടുത്തു.