ദലിത് വിദ്യാർഥിയുടെ ആത്മഹത്യ; മൂന്നു പേർ അറസ്റ്റിൽ
ഡി.എൻ.എ പരിശോധനയിലാണ് മരണത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയത്
കൊല്ലത്തെ ദളിത് വിദ്യാർഥിയുടെ ആത്മഹത്യ
കൊല്ലം: കൊല്ലം കടയ്ക്കലിൽ ദലിത് വിദ്യാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേർ കസ്റ്റഡിയിൽ. പെൺകുട്ടിയെ നിരന്തരം ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. ഡി.എൻ.എ പരിശോധനയിലാണ് മരണത്തിൽ പ്രതികളുടെ പങ്ക് കണ്ടെത്തിയത്. ജനുവരി 23നാണ് പെൺകുട്ടി ആത്മഹത്യ ചെയ്‌തത്.