കൊല്ലം:കൊല്ലം ഇരവിപുരത്ത് ലഹരി ഉപയോഗം ചോദ്യം ചെയ്‌തതിന് വീടുകയറി ആക്രമിച്ച മൂന്നു പേർ അറസ്റ്റിൽ. ആക്കോലിൽ സ്വദേശി ഉണ്ണി എന്ന റാംജിത്ത് (19), വാളത്തുംഗൽ സ്വദേശി അപ്പു എന്ന ആദിത്യൻ (19), മയ്യനാട് സ്വദേശി ജ്യോതിഷ് (20) എന്നിവരാണ് പിടിയിലായത്.
ലഹരി ഉപയോഗം ചോദ്യം ചെയ്‌തതിന് വീടുകയറി ആക്രമിച്ച മൂന്നു പേർ പിടിയിൽ - കൊല്ലം
ആക്കോലിൽ സ്വദേശി ഉണ്ണി എന്ന റാംജിത്ത് (19), വാളത്തുംഗൽ സ്വദേശി അപ്പു എന്ന ആദിത്യൻ (19), മയ്യനാട് സ്വദേശി ജ്യോതിഷ് (20) എന്നിവരാണ് പിടിയിലായത്.
മയ്യനാട് സ്വദേശി ജയൻ തമ്പി, ഭാര്യ പത്മിനി, മകൻ വിശാഖ് എന്നിവരെയാണ് സംഘം ആക്രമിച്ചത്. ജയൻ തമ്പിയുടെ വീട്ടിലേക്കുള്ള വഴിയിൽ ലഹരി ഉപയോഗിക്കുകയും അസഭ്യം പറയുകയും ചെയ്‌തത് മകൻ വിശാഖ് ചോദ്യം ചെയ്‌തതാണ് യുവാക്കളെ പ്രകോപിതരാക്കിയത്. തുടർന്ന് അച്ഛനേയും അമ്മയെയും ആക്രമിക്കുകയും വീട്ടിലെ ഗ്രഹോപകരണങ്ങൾ അടിച്ച് തകർക്കുകയും ചെയ്‌ത ശേഷം സംഘം രക്ഷപ്പെടുകയായിരുന്നു.
റാംജിത്തിനെ നെടുമങ്ങാട്ടെ ഒളിത്താവളത്തിൽ നിന്നും മറ്റ് രണ്ടു പേരെ മംഗലപുരത്തെ ഒരു ലോഡ്‌ജിൽ നിന്നുമാണ് പിടികൂടിയത്. മയക്കുമരുന്നു കേസിൽ ഒളിവിൽ കഴിയുകയായിരുന്ന റഫീക്കിനൊപ്പമാണ് ഇവരും ഒളിവിൽ കഴിഞ്ഞിരുന്നത്. വാഹനങ്ങൾ മോഷ്‌ടിച്ച് കഞ്ചാവ് കടത്തിയ ശേഷം ഉപേക്ഷിക്കുകയും നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകളിൽ കറങ്ങുകയുമാണ് സംഘത്തിൻ്റെ രീതി.