കേരളം

kerala

ETV Bharat / state

ഓഫീസിൽ മദ്യ ലഹരിയിലിരുന്ന എസ്.ഐ യെ പൊലീസ് കസ്റ്റഡിയിലെടുത്തു

ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. മൂന്നുപേർ ചേർന്ന് മദ്യപിച്ചുവെന്നാണ് സൂചന. സംഭവം അറിഞ്ഞ് പൊലീസെത്തുമ്പോൾ അകത്ത് നിന്ന് അടച്ചിരുന്ന മുറിയിൽ സലിം മാത്രമാണുണ്ടായിരുന്നത്.

By

Published : Mar 4, 2020, 10:27 AM IST

ക്രൈംബ്രാഞ്ച് ഓഫീസ്  എസ്.ഐ യെ പൊലീസ് കസ്റ്റഡിയിലെടുത്തു  കൊല്ലം  ക്രൈംബ്രാഞ്ച് ഓഫീസ്  മദ്യ ലഹരിയിലിരുന്ന എസ്.ഐ
എസ്.ഐ യെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: ക്രൈംബ്രാഞ്ച് ഓഫീസിൽ മദ്യ ലഹരിയിലിരുന്ന എസ്.ഐ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലെ എസ്.ഐ സലിമിനെയാണ് റൂറൽ എസ്.പി ഹരിശങ്കറിന്‍റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര എസ്.ഐ രാജീവും സംഘവും കസ്റ്റഡിയിലെടുത്തത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം.നൈറ്റ് ഡ്യൂട്ടിയിലായിരുന്ന സലീം മൂന്ന് പേർക്കൊപ്പം മദ്യപിച്ചുവെന്നാണ് സൂചന. സംഭവം അറിഞ്ഞ് പൊലീസെത്തുമ്പോൾ അകത്ത് നിന്ന് അടച്ചിരുന്ന മുറിയിൽ സലിം മാത്രമാണുണ്ടായിരുന്നത്.

ഓഫീസിൽ ഇരുന്നാണോ മദ്യപിച്ചത് എന്നതിന് തെളിവ് കണ്ടെത്തിയിട്ടില്ല. എന്നാൽ ഡ്യൂട്ടിക്കിടെ മദ്യപിക്കുന്നുവെന്ന തരത്തിലാണ് എസ്.പിയ്ക്ക് സന്ദേശം ലഭിച്ചത്. പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗമാണ് സലിം. മെഡിക്കൽ പരിശോധനയിലും സലിം മദ്യപിച്ചതായി കണ്ടെത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ റൂറൽ എസ്.പിയ്ക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

എസ്.ഐ സലിമിനെ മദ്യ ലഹരിയിൽ കസ്റ്റഡിയിലെടുത്തതിന്‍റെ റിപ്പോർട്ട് ഡി.ഐ.ജിയ്ക്ക് കൈമാറുമെന്ന് റൂറൽ എസ്.പി ഹരിശങ്കർ അറിയിച്ചു. സംഭവത്തിൽ ഡി.ഐ.ജിയാണ് നടപടി കൈക്കൊള്ളേണ്ടത്.

ABOUT THE AUTHOR

...view details