കേരളം

kerala

ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്‍റിന് ആവേശോജ്ജ്വല തുടക്കം

കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. കായികാഭിമുഖ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് മന്ത്രി പറഞ്ഞു

By

Published : Nov 9, 2019, 2:26 AM IST

Published : Nov 9, 2019, 2:26 AM IST

Updated : Nov 9, 2019, 3:36 AM IST

ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്‍റിന് ആവേശോജ്ജ്വല തുടക്കം

കൊല്ലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താന്‍ ജില്ലാ ഭരണകൂടവും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്‍റിന് തുടക്കം. സര്‍ക്കാര്‍ ജീവനക്കാരുടെ കലാസംഘടനയായ ജ്വാലയുടെ നാടന്‍പാട്ടോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. തുടര്‍ന്ന് ജില്ലാ കലക്ടര്‍ ബി.അബ്ദുല്‍ നാസര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സി.രാധാമണി, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റ് എക്‌സ് ഏണസ്റ്റ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ച് പാസ്റ്റ് നടന്നു.

ദേശീയ കബഡി-വോളിബോള്‍ ടൂര്‍ണമെന്‍റിന് ആവേശോജ്ജ്വല തുടക്കം

കായിക വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്തു. കായികാഭിമുഖ്യം പരമാവധി പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ മുഖ്യാതിഥിയായി. എം.നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. മുകേഷ് എം.എല്‍.എയും ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന കബഡി മത്സരത്തില്‍ 12 പോയിന്‍റ് മാത്രം നേടിയ ശ്രീലങ്കന്‍ ആര്‍മിയെ തകര്‍ത്ത് 46 പോയിന്‍റോടെ കേരള പൊലീസ് വിജയിച്ചു.

Last Updated : Nov 9, 2019, 3:36 AM IST

ABOUT THE AUTHOR

...view details