വ്യാജ വാറ്റ് നടത്തിയ ആൾ പിടിയിൽ
30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും രണ്ട് ലിറ്റർ ചാരായവും ഇയാളിൽ നിന്നും പിടിച്ചെടുത്തു
വ്യാജ വാറ്റ് making arrack in kollam Arrack Seized വ്യാജചാരായ നിർമ്മാണം
കൊല്ലം:വ്യാജ ചാരായ നിർമ്മാണത്തിനിടയിൽ ഒരാൾ പിടിയിൽ. ഓയൂർ വട്ടപ്പാറ സ്വദേശി താഹ (33) ആണ് പൂയപ്പള്ളി പൊലീസിന്‍റെ പിടിയിലായത്. 30 ലിറ്റർ കോടയും വാറ്റുപകരണങ്ങളും രണ്ട് ലിറ്റർ ചാരായവും ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഇയാളുടെ ഭാര്യയുടെ വീട് ആയ ഓയൂർ മുളയറച്ചാൽ കളരിവിള വീട്ടിൽ വെച്ചാണ് പ്രതി പിടിയിലായത്. മുമ്പും സമാനമായ കേസുകളിൽ ഇയാൾ ശിക്ഷയനുഭവിച്ചിട്ടുണ്ട്. പൂയപ്പള്ളി ഐ.എസ്. എച്ച്. ഒ വിനോദ് ചന്ദ്രന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.