കേരളം

kerala

ETV Bharat / state

കൊല്ലത്തെ തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു

കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.

കൊല്ലത്തെ തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു

By

Published : Sep 17, 2019, 11:42 AM IST

Updated : Sep 17, 2019, 12:19 PM IST

കൊല്ലം ; നഗരഹൃദയത്തില്‍ പുറമ്പോക്കിലെ ഒറ്റമുറി കുടിലില്‍ നിന്ന് സ്വന്തം വീടെന്ന സ്വപ്നം യാഥാർഥ്യമാകുകയാണ്. പക്ഷേ പുതിയ താമസസ്ഥലത്തേക്ക് മാറുമ്പോൾ ഉപജീവനമാർഗമായ അലക്ക് ഉപേക്ഷിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് കൊല്ലം നഗരത്തിലെ അലക്കുതൊഴിലാളികൾ. കൊല്ലം റെയില്‍വേ സ്റ്റേഷന് സമീപം ആറ്റിന്‍കുഴി പ്രണവം നഗറില്‍ അലക്ക് തൊഴിലാളികളായ ഇരുപത്തിനാലോളം കുടുംബങ്ങളുണ്ട്. അച്ഛനും അമ്മയും മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായി ഓരോ ഒറ്റമുറി വീടുകളിലും പത്തിലധികം പേരുണ്ട്.

തേച്ച് മിനുക്കിയവർക്ക് വീടെന്ന സ്വപ്നം യാഥാർഥ്യമാകുന്നു
ആന്ധ്രപ്രദേശില്‍ നിന്ന് ഒരു നൂറ്റാണ്ടിന് മുൻപ് കേരളത്തിലെത്തിയ തെലുങ്ക് നായിഡു വിഭാഗക്കാരാണ് കൊല്ലം നഗരത്തിലെ അലക്കുതൊഴിലാളികൾ. കേരളത്തിലെത്തിയതോടെ ഇവർ വണ്ണാർ സമുദായത്തിന്‍റെ ഭാഗമായി. നഗരവാസികൾ അലക്കിത്തേച്ച വസ്ത്രങ്ങളിടാൻ വേണ്ടി അധ്വാനിക്കുന്നവർക്കായി മുണ്ടയ്ക്കലില്‍ കോർപ്പറേഷൻ പണികഴിപ്പിച്ച വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. അതേസമയം, ഒറ്റമുറിയിലെ പരിമിത സൗകര്യങ്ങളില്‍ നിന്ന് വീട് എന്ന സ്വപ്നത്തിലേക്ക് മാറുമ്പോള്‍ വറ്റാത്ത പൊതുകിണറും കുളവും ഉപജീവന മാര്‍ഗമായ അലക്ക് തൊഴില്‍ ചെയ്യാനാവശ്യമായ സൗകര്യങ്ങളും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ഇവർ.
Last Updated : Sep 17, 2019, 12:19 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details