കേരളം

kerala

ETV Bharat / state

റംസി കേസിൽ ഹൈക്കോടതി തീരുമാനം നിർണായകം; വിധി കാത്ത് ക്രൈംബ്രാഞ്ച്

ജാമ്യത്തിനായി കേസിലെ ഒന്നാം പ്രതി ഹാരിസും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്

റംസി കേസിൽ ഹൈക്കോടതി തീരുമാനം നിർണായകം  വിധി കാത്ത് ക്രൈംബ്രാഞ്ച്  റംസി കേസിൽ ഹൈക്കോടതി തീരുമാനം ഇന്ന്  കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവിനെതിരെയുള്ള വിധി ഇന്ന്  കേസിലെ ഒന്നാം പ്രതിയായ ഹാരിസിന്‍റെ ജാമ്യാപേക്ഷ  Ramsey case The High Court will announce order today  The High Court will announce order today  Ramsey case
റംസി കേസിൽ ഹൈക്കോടതി തീരുമാനം നിർണായകം; വിധി കാത്ത് ക്രൈംബ്രാഞ്ച്

By

Published : Nov 11, 2020, 10:13 AM IST

കൊല്ലം: കൊട്ടിയത്തെ റംസിയുടെ ആത്മഹത്യ കേസിൽ ഹൈക്കോടതി തീരുമാനം കാത്ത് അന്വേഷണ സംഘം. കേസിൽ പ്രതികളായ സീരിയൽ നടി ലക്ഷ്മി പ്രമോദ് ഉൾപ്പടെയുള്ളവർക്ക് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യ ഉത്തരവിനെതിരെ ഫയൽ ചെയ്‌ത അപ്പീലാണ് ഹൈക്കോടതി തീരുമാനം കാത്ത് കിടക്കുന്നത്. കേസിൽ ഒന്നാം പ്രതി ഹാരിസും ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

ഹാരിസിന് പുറമെ മാതാവ് ആരിഫ ബീവി, സഹോദരൻ അസറുദ്ദീൻ, അസറുദ്ദീന്‍റെ ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. മുൻകൂർ ജാമ്യ ഉത്തരവിന് എതിരെ ക്രൈം ബ്രാഞ്ച് ഹൈക്കോടതി മുമ്പാകെ സമർപ്പിച്ച അപ്പീലിൽ സീരിയൽ നടിയും കൂട്ടരും വിശദീകരണം സമർപ്പിച്ചെങ്കിലും ഹർജി പിന്നീട് കോടതിയുടെ പരിഗണനയ്ക്ക് എത്തിയില്ല. അതേസമയം കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.

ABOUT THE AUTHOR

...view details