വയോധിക പൊള്ളലേറ്റ് മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം - woman
അഞ്ചൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി
കൊല്ലം: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടത്തി. അഞ്ചൽ അഗസ്ത്യകോട് കലയത്ത് നാരായണൻ നിവാസിൽ സരസ്വതി(78)യെയാണ് വീടിന്‍റെ അടുക്കളയിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സരസ്വതിയെ വീടിന് പുറത്ത് കാണാത്തതിനെ തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണ് വീടിന്‍റെ അടുക്കളയിൽ കത്തി കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഞ്ചൽ പൊലീസും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി. പുനലൂർ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.