കൊല്ലം:കൊട്ടാരക്കരയില്‍ കാര്‍ കലുങ്കില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. കുന്നത്തൂർ സ്വദേശികളായ ജോൺസൺ, അലക്സാണ്ടർ, ഓമന എന്നിവർക്കാണ് പരിക്കേറ്റത്.
കാറിന്‍റെ പിന്‍ സീറ്റിലിരുന്ന ഓമനക്കാണ് ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. നെടുവത്തൂര്‍ ഭാഗത്ത് നിന്ന് ആനക്കോട്ടൂര്‍ കുന്നത്തൂരിലേക്ക് പോകുന്ന കാര്‍ പാതയോരത്തെ കലുങ്കില്‍ ഇടിച്ച് എതിര്‍ ദിശയിലേക്ക് മാറുകയായിരുന്നു.