കേരളം

kerala

ETV Bharat / state

കുറ്റാലം വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ മരിച്ച സംഭവം; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

കുറ്റാലം വനത്തില്‍ മഴ പെയ്‌തതിനാലാണ് അപ്രതീക്ഷിതമായ മലവെള്ളപ്പാച്ചില്‍ ഉണ്ടായത്. വനത്തില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ മലവെള്ളപ്പാച്ചിലിനും ഉരുള്‍പൊട്ടലിനുമുള്ള സാധ്യത കണക്കിലെടുത്താണ് നിരോധനം

By

Published : Jul 29, 2022, 2:17 PM IST

deaths at Kuttalam Waterfalls  Tamilnadu government imposed ban in tourist destinations  death of two tourists at Kuttalam Waterfalls  tourist destinations are closed in Tamilnadu  കുറ്റാലം വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ മരിച്ച സംഭവം  വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍  തമിഴ്‌നാട്ടിലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ വിലക്ക്  തമിഴ്‌നാട്ടിലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ള്‍ അടച്ചു
കുറ്റാലം വെള്ളച്ചാട്ടത്തില്‍ സഞ്ചാരികള്‍ മരിച്ച സംഭവം; വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട് സര്‍ക്കാര്‍

കൊല്ലം: ത​മി​ഴ്‌നാ​ട്ടി​ലെ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ല്‍ കര്‍ശന നിയന്ത്രണവും നിരോധനവും ഏര്‍പ്പെ​ടു​ത്തി സ​ര്‍​ക്കാ​ര്‍. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് കു​റ്റാ​ലം വെള്ളച്ചാട്ട​ത്തി​ല്‍ രണ്ടുപേര്‍ മരിച്ചതിനെ തുടര്‍ന്നാണ് നടപടി. കു​റ്റാ​ലത്തിന് പുറമെ പ​ഴ​യ​കു​റ്റാ​ലം, ഐന്തരുവി എന്നിവിടങ്ങളിലും സ​ഞ്ചാ​രി​ക​ള്‍​ക്ക് വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അ​റി​യി​പ്പ് ഉ​ണ്ടാ​കുന്നത് വ​രെ ഇ​വി​ടേ​ക്ക് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍​ക്ക് പ്ര​വേ​ശ​നം ഉ​ണ്ടാ​കി​ല്ല. ബുധനാഴ്‌ച(27.07.2022) വൈ​കിട്ട് ആ​റോ​ടെ​യാ​ണ് കുറ്റാലം വെള്ളച്ചാട്ട​ത്തി​ല്‍ അ​പ​ക​ടം ഉ​ണ്ടാ​യ​ത്. വെള്ളച്ചാട്ടത്തില്‍ കുളിയ്‌ക്കുകയായിരുന്ന അ​ഞ്ച് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍ മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടു.

ഇ​തി​ല്‍ ര​ണ്ട് ​പേ​രാ​ണ് മ​രി​ച്ച​ത്. മൂ​ന്ന് പേ​രെ പ്രദേശത്ത് ക​ച്ച​വ​ടം ന​ട​ത്തു​ന്ന യു​വാ​വ് ര​ക്ഷ​പ്പെ​ടു​ത്തി. സേ​ലം സ്വ​ദേ​ശി​നി ക​ലാ​വ​തി, ചെ​ന്നൈ സ്വ​ദേ​ശി​നി മ​ല്ലി​ക എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്‌ച വൈകു​ന്നേ​രം നാ​ല്​ മു​ത​ല്‍ കു​റ്റാ​ലം ഭാ​ഗ​ത്ത് ചെ​റി​യ തോ​തി​ല്‍ മ​ഴ പെ​യ്യു​ന്നു​ണ്ടാ​യി​രു​ന്നു.

കേരളത്തില്‍ നിന്നുള്ള സ​ഞ്ചാ​രി​ക​ളും അ​പ​ക​ട സ​മ​യ​ത്ത് കു​റ്റാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും ആര്‍ക്കും പ​രി​ക്ക് പ​റ്റി​യി​ട്ടി​ല്ല. കു​റ്റാ​ലം വ​ന​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്യു​ന്ന​തി​നാ​ല്‍ ഇ​നി​യും വെ​ള്ളം ഉ​യ​രാ​നും ഉരുള്‍പൊട്ടലിനും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് പൊലീ​സ് നി​ഗ​മ​നം.

For All Latest Updates

ABOUT THE AUTHOR

...view details