കൊല്ലം: കരുനാഗപ്പള്ളി മൂക്കുംപുഴ ക്ഷേത്ര ഉത്സവത്തിനിടെ മോഷണശ്രമം നടത്തിയ തമിഴ്‌നാട് സ്വദേശികളായ യുവതികൾ പിടിയിൽ. ഉത്സവ പരിസരത്ത് വച്ച് വീട്ടമ്മയുടെ കഴുത്തിൽ നിന്നും നാല് പവൻ തൂക്കം വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത മധുര സ്വദേശികളായ കാമാത്തി, വാസന്തി എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്. ഇവരുടെ പക്കൽ നിന്നും പൊലീസ് മാല കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്‌തു.
വീട്ടമ്മയുടെ സ്വര്‍ണമാല പൊട്ടിച്ച തമിഴ്‌നാട് സ്വദേശികൾ പിടിയിൽ
ഉത്സവ പരിസരത്ത് വച്ച് വീട്ടമ്മയുടെ കഴുത്തിൽ നിന്നും നാല് പവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്ത ശ്രമിച്ച മധുര സ്വദേശികളായ രണ്ട് യുവതികളെയാണ് കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്‌തത്
മോഷണശ്രമം
ഉത്സവസ്ഥലങ്ങളിൽ മാന്യമായി വേഷം ധരിച്ച് എത്തിയാണ് ഇവർ മോഷണം നടത്തുന്നത്. കരുനാഗപ്പള്ളി പൊലീസ് ഇൻസ്പെക്‌ടർ എസ്.മഞ്ജുലാൽ, സബ് ഇൻസ്പെക്‌ടർ ഗോപകുമാരൻപിള്ള, സിവിൽ പൊലീസ് ഓഫീസർ ദീപ്‌തി, ഷക്കീല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.