കൊല്ലം : കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂളിൽ എൻസിസി ക്യാമ്പിലെ പതിനൊന്ന് വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. സംഭവത്തെ തുടർന്ന് വിദ്യാര്‍ഥികളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭക്ഷ്യ വിഷബാധയാണെന്ന് സംശയമുണ്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
എന്‍സിസി ക്യാമ്പിലെ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം ; ഭക്ഷ്യ വിഷബാധയെന്ന് സംശയം - താലൂക്ക് ആശുപത്രി
കരുനാഗപ്പള്ളി ഗേള്‍സ് ഹൈസ്‌കൂളിലെ എന്‍സിസി ക്യാമ്പില്‍ പങ്കെടുക്കുന്ന പതിനൊന്ന് വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ഥികളില്‍ ചിലര്‍ക്ക് വൈറല്‍ പനിയുണ്ട്
വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം
വിദ്യാര്‍ഥികളില്‍ ചിലർക്ക് വൈറൽപനി ബാധിച്ചിട്ടുണ്ടെന്ന് ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു. വിവിധ ജില്ലകളിലായി ഏകദേശം അറുനൂറ് വിദ്യാർഥികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്.