കേരളം

kerala

ETV Bharat / state

കുന്നത്തൂർ പാലത്തിൽ നിന്ന്​ കല്ലട ആറ്റിലേക്ക് എടുത്തുചാടി യുവതി, രണ്ടാം ദിനവും തെരച്ചിൽ - suicide news

കുന്നത്തൂർ പാലത്തിൽ നിന്ന്​ കല്ലട ആറ്റിലേക്ക് ചാടിയ രഞ്‌ജിതക്കായി ഫയർ ഫോഴ്‌സ് തെരച്ചിൽ പുനരാരംഭിച്ചു.

suicide attempt news  student jumps from kunnathur bridge to kallada river  കുന്നത്തൂർ പാലത്തിൽ നിന്ന്​ കല്ലട ആറ്റിലേക്ക് എടുത്തുചാടി യുവതി  കല്ലട ആറ്റിലേക്ക് ചാടിയ രഞ്‌ജിത  വിദ്യാർഥിനിക്കായി തെരച്ചിൽ  കൊല്ലം കുന്നത്തൂർ ആത്മഹത്യ ശ്രമം  ആത്മഹത്യ വാർത്ത  കല്ലട ആറ്റിൽ ചാടി ആത്മഹത്യ ശ്രമം  kallada suicide attempt  രഞ്‌ജിത ആത്മഹത്യ വാർത്ത  വിദ്യാർത്ഥിനിയുടെ ആത്മഹത്യ  suicide news  student suicide attempt
കുന്നത്തൂർ പാലത്തിൽ നിന്ന്​ കല്ലട ആറ്റിലേക്ക് എടുത്തുചാടി യുവതി; രണ്ടാം ദിനവും തെരച്ചിൽ

By

Published : Aug 20, 2022, 2:13 PM IST

കൊല്ലം:കുന്നത്തൂർ പാലത്തിൽ നിന്ന്​ കല്ലട ആറ്റിലേക്ക് ചാടിയ വിദ്യാർഥിനിക്കായി തെരച്ചിൽ പുനരാരംഭിച്ചു. കുന്നത്തൂർ തുരുത്തിക്കര തൊടുവയൽ വീട്ടിൽ രഞ്‌ജിതയാണ് (20) ഇന്നലെ (19.08.22) ഉച്ചയോടെ കല്ലട ആറ്റിലേക്ക് എടുത്തുചാടിയത്. കണ്ടെത്താനായി കഴിഞ്ഞ ദിവസം മണിക്കൂറുകളോളം നടത്തിയ തെരച്ചിൽ വിഫലമായിരുന്നു. തുടർന്ന് ഇന്ന് (20.08.22) രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്.

കല്ലട ആറ്റിലേക്ക് എടുത്തുചാടിയ വിദ്യാർഥിനിക്കായി തെരച്ചിൽ

പാലത്തിന്​ തൊട്ടടുത്ത സ്‌റ്റോപ്പിൽ ബസിറങ്ങിയ ശേഷം നടന്നെത്തി ആളുകൾ നോക്കിനിൽക്കേ കൈയിലുണ്ടായിരുന്ന ബാഗ് പാലത്തിൽ ഉപേക്ഷിച്ചാണ് രഞ്‌ജിത ആറ്റിലേക്ക് ചാടിയത്. ഈ ബാഗിൽനിന്നും ലഭിച്ച രേഖകളും ഫോട്ടോയും ഉപയോഗിച്ചാണ് ആറ്റിൽ ചാടിയ വിദ്യാർഥിനിയെ തിരിച്ചറിഞ്ഞത്​.

ഒന്നരവർഷമായി പിതാവുമായി പിണങ്ങിക്കഴിയുന്നതിനാൽ മാതാവിനും ഇളയ സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്‍റെ വീട്ടിലാണ് രഞ്ജിത കഴിഞ്ഞുവന്നിരുന്നത്. അഞ്ചലിൽ നിന്ന് വെള്ളിയാഴ്‌ച രാവിലെയോടെയാണ് യുവതി കുന്നത്തൂരിലെത്തിയത്.

ശാസ്‌താംകോട്ടയിൽ നിന്നും അഗ്നിര​ക്ഷാസേനയും കൊല്ലത്ത് നിന്നെത്തിയ സ്‌കൂബ ടീമും ഇന്നലെ വൈകിട്ട് ആറ്​ വരെ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിഞ്ഞില്ല. പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. കല്ലടയാറ്റിലെ ശക്തമായ അടിയൊഴുക്ക്​ തെരച്ചിലിന് തടസമായതാണ് കാരണം. തുടർന്ന് രാവിലെ തിരച്ചിൽ പുനരാരംഭിച്ചു.

ABOUT THE AUTHOR

...view details