നനഞ്ഞ പ്ലഗ്ഗിൽ നിന്നും ഷോക്കേറ്റ് വിദ്യാർഥി മരിച്ചു - അഞ്ചൽ
പൊലീസിന്‍റെ നടപടികൾക്ക് ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.
കൊല്ലം: അഞ്ചൽ കോട്ടുക്കലിൽ വിദ്യാർഥി ഷോക്കേറ്റു മരിച്ചു. നെടുപുറം വിഷ്ണു ഭവനിൽ ഷിബു- ശോഭ ദമ്പതികളുടെ മകൻ ലാൽ (17) ആണ് ഷോക്കേറ്റു മരിച്ചത്. വീട്ടില്‍ മഴ നനഞ്ഞ് കിടന്ന പ്ലഗ്ഗിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു. ടാങ്കിൽ വെള്ളം നിറയ്ക്കാനായി മോട്ടർ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഷോക്കേറ്റത്. അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസിന്‍റെ നടപടികൾക്ക് ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.