കേരളം

kerala

ETV Bharat / state

ശക്തമായ കാറ്റ്: കൊല്ലം തുറമുഖത്ത് മടങ്ങിയെത്തി മത്സ്യത്തൊഴിലാളികൾ - kollam port

യാസ് ചുഴലിക്കാറ്റ് ശക്തമായതോടെയാണ് കൊല്ലം തീരമേഖലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ഭൂരിപക്ഷവും തിരികെയെത്തിയത്.

ശക്തമായ കാറ്റ്  കൊല്ലം തുറമുഖത്ത് മടങ്ങിയെത്തി മത്സ്യത്തൊഴിലാളികൾ  യാസ് ചുഴലിക്കാറ്റ് ശക്തമായി  Strong winds  Fishermen returned in Kollam port  Fishermen return to Kollam port after strong winds  kollam port  യാസ് ചുഴലിക്കാറ്റില്‍ കാറ്റും മഴയും തുടരുകയാണ്
ശക്തമായ കാറ്റ്: കൊല്ലം തുറമുഖത്ത് മടങ്ങിയെത്തി മത്സ്യത്തൊഴിലാളികൾ

By

Published : May 26, 2021, 5:56 PM IST

കൊല്ലം: കൊല്ലം തീരപ്രദേശത്ത് ശക്തമായ കാറ്റ് വീശിയതിനെ തുടർന്ന് മത്സ്യത്തൊഴിലാളികൾ കൊല്ലം തുറമുഖത്ത് മടങ്ങിയെത്തി. കാറ്റിനൊപ്പം മഴയും ആരംഭിച്ചതോടെ തമിഴ്‌നാട് അടക്കമുള്ള സംസ്ഥാനങ്ങളിലെ ബോട്ടുകളും കൊല്ലം തീരത്ത് അഭയം പ്രാപിച്ചു. ജില്ലയിലെ കിഴക്കൻ മേഖലകളിൽ ആറുകളും പുഴകളും കരകവിഞ്ഞൊഴുകുകയാണ്.

യാസ് ചുഴലിക്കാറ്റ് ശക്തമായതോടെ കൊല്ലം തീരമേഖലയില്‍ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികള്‍ തിരികെയെത്തി.

ALSO READ:കൊല്ലത്ത് വിലസി വ്യാജമദ്യ ലോബി; ലോക്ക് ഡൗണിന് ശേഷം രജിസ്റ്റർ ചെയ്‌തത് 13 കേസുകൾ

യാസ് ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ ജില്ലയിലെമ്പാടും കാറ്റും മഴയും തുടരുകയാണ്. കൊല്ലം തീരമേഖലയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ഭൂരിപക്ഷവും തിരികെയെത്തി. ശക്തമായ കാറ്റും തിരമാലകളും ഉയർന്നതോടെയാണ് മത്സ്യത്തൊഴിലാളികൾ മടങ്ങിയെത്തിയത്. തമിഴ്‌നാട്ടില്‍ നിന്നുള്ള ബോട്ടുകളും കൊല്ലം തുറമുഖത്തോട് ചേർത്ത് അടുപ്പിച്ചിട്ടുണ്ട്.

ALSO READ:ദുരിതത്തിന് വിരാമം; ജാസ്മിയുടെ ജീവിതത്തിന് തണലേകി ഒരുകൂട്ടം കാരുണ്യ പ്രവർത്തകർ

കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 കി.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജില്ലയിലെ കിഴക്കൻ മേഖലയിൽ പലയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ചാലിയേക്കരയാർ കരകവിഞ്ഞ് ഒഴുകുകയാണ്.ആറിന്‍റെ ഇരു കരകളിലും താമസിക്കുന്നവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

ABOUT THE AUTHOR

...view details