കൊല്ലം: രാത്രി ഉറങ്ങി എഴുന്നേല്‍ക്കുമ്പോൾ കിടപ്പുമുറി നിറഞ്ഞ് വെള്ളം, അടുക്കളയില്‍ മുട്ടൊപ്പം വെള്ളം, കിണറുകളും കക്കൂസ് ടാങ്കുകളും ഒരേ പോലെ നിറഞ്ഞൊഴുകും. സ്വസ്ഥമായി ഉറങ്ങിയിട്ടും ശുദ്ധജലത്തില്‍ ഭക്ഷണം പാകം ചെയ്തിട്ടും മാസങ്ങളായി. പ്രാഥമിക ആവശ്യങ്ങൾക്ക് നിവൃത്തിയില്ല.
ജീവിതം ദുരിത പൂർണമായ കൊല്ലം ജില്ലയിലെ ശക്തികുളങ്ങരയിലെ സെന്‍റ് തോമസ്, സെന്‍റ് ജോർജ് തുരുത്തുകളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്.
കടൽവെള്ളം തുരുത്തുകളെ കവർന്നെടുക്കുന്നു; ദുരിതക്കയത്തില്‍ ഉലഞ്ഞ് ഒരു ജനത 500 ഓളം വീടുകളിൽ വെള്ളം കയറി. 200 ഓളം കുടുംബങ്ങൾ പലായനം ചെയ്തു. ശക്തമായ വേലിയേറ്റത്തില്‍ കടൽവെള്ളം അഷ്ടമുടിക്കായല്‍ വഴി തുരുത്തുകളെ കവർന്നെടുക്കുകയാണ് ഓരോ ദിവസവും.
വസ്ത്രങ്ങളും ആവശ്യമായ രേഖകളും എവിടെ സൂക്ഷിക്കണമെന്ന് ഇവർക്കറിയില്ല. ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ല. പുറംലോകത്ത് എത്താനൊരു മാർഗമായി തുരുത്തുകൾക്ക് ചുറ്റും നടവഴി നിർമിക്കണമെന്ന ആവശ്യവും ഇവർക്കുണ്ട്. കടലും കായലും ഒന്നാകുമ്പോൾ, ആരും കേൾക്കാനില്ലാത്ത ഈ ജീവനുകൾക്ക് എന്ത് വില.
ALSO READ:Heart Touching| മയില്‍ കുഞ്ഞുങ്ങള്‍ക്ക് ഇനി കോഴിയമ്മയുടെ ചൂടില്ല, ജീവിതം ഒറ്റയ്ക്ക്