ചെന്നൈ മെയിലിനു നേരെ കല്ലേറ്; യാത്രക്കാരിക്ക് പരിക്ക് - കല്ലേറ്
വർക്കലക്കും കാപ്പിലിനും ഇടയ്ക്കാണ് കല്ലേറുണ്ടായത്
കൊല്ലം : സാമൂഹ്യ വിരുദ്ധരുടെ കല്ലേറിൽ ചെന്നൈ മെയിലിലെ യാത്രക്കാരിക്ക് ഗുരുതര പരിക്ക്. ആലപ്പുഴ പള്ളിക്കൽ കട്ടച്ചിറ സ്വദേശി ശ്രീകലാ ദേവിക്കാണ് പരിക്കേറ്റത്. തലയോട്ടിക്ക് പൊട്ടലേറ്റ ഇവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. ഇന്നലെ വൈകിട്ട് നാല് മണിയോടുകൂടി വർക്കലക്കും കാപ്പിലിനും ഇടയ്ക്കാണ് കല്ലേറുണ്ടായത്. മുറിവേറ്റതിനെത്തുടർന്ന് യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ പരവൂരിൽ നിർത്തുകയും, റെയിൽവേ പൊലീസിൻ്റെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ആരംഭിച്ചു.