കൊല്ലം:ക്രിസ്‌മസിന്‍റെ വരവറിയിച്ച് നക്ഷത്ര വിപണി സജീവമായി. കൊവിഡ് പ്രതിസന്ധി പൂര്‍ണമായും വിട്ടൊഴിഞ്ഞതോടെ പ്രതീക്ഷയിലാണ് വ്യാപാരികള്‍. 45 രൂപ മുതല്‍ 350 രൂപ വരെയുള്ള നക്ഷത്രങ്ങളാണ് വിപണിയില്‍ കൂടുതലും. കഴിഞ്ഞ തവണ എല്‍ഇഡി നക്ഷത്രങ്ങളായിരുന്നു വിപണി കയ്യടക്കിയിരുന്നത്.
'സജീവമായി നക്ഷത്ര വിപണി': ഇത്തവണ ഡിമാൻഡ് പേപ്പര്‍ നക്ഷത്രങ്ങൾക്ക്
ഉണ്ണിയേശു പിറന്നുവെന്ന് അറിഞ്ഞ് രാജാക്കന്മാര്‍ ജന്മം സ്ഥലം തേടി പോയപ്പോള്‍ അവര്‍ക്ക് വഴികാട്ടിയായത് ദിവ്യ നക്ഷത്രമായിരുന്നു. ആ വിശ്വാസത്തിലാണ് ക്രിസ്‌മസ് രാവുകളില്‍ വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നത്.
ഇത്തവണ വിപണി കൈയടക്കിയിരിക്കുന്നത് പേപ്പര്‍ നക്ഷത്രങ്ങളാണ്. കേരളത്തില്‍ നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് നക്ഷത്രങ്ങൾ കയറ്റി അയക്കുന്നുണ്ട്. ഉണ്ണിയേശു പിറന്നുവെന്ന് അറിഞ്ഞ് രാജാക്കന്മാര്‍ ജന്മം സ്ഥലം തേടി പോയപ്പോള്‍ അവര്‍ക്ക് വഴികാട്ടിയായത് ദിവ്യ നക്ഷത്രമായിരുന്നു. ആ വിശ്വാസത്തിലാണ് ക്രിസ്‌മസ് രാവുകളില്‍ വീടുകളില്‍ നക്ഷത്രങ്ങള്‍ തൂക്കുന്നത്.
നക്ഷത്രങ്ങള്‍ക്ക് പുറമെ ക്രിസ്‌മസ് ട്രീ, ട്രീയിലെ അലങ്കാരം, പുൽക്കൂട്, പുൽക്കൂട് സെറ്റ്, സാന്താക്ലോസിന്‍റെ മുഖംമൂടി എന്നിവയെല്ലാം വിപണിയില്‍ സജീവമാണ്.