കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ചിട്ട കേസിൽ മകനും സുഹൃത്തിനും ജാമ്യം നിഷേധിച്ചു.
കുടുംബസ്വത്ത് എഴുതി നൽകാത്തതിന്‍റെ ദേഷ്യത്തിൽ അമ്മയെ മർദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട കേസിൽ മകനും കൂട്ടാളിക്കും കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം പട്ടത്താനം നീതി നഗർ മാമൂട്ടിൽ കിഴക്കതിൽ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസിൽ മകൻ സുനിൽ കുമാർ, കൂട്ടാളി കൊല്ലം പുള്ളിക്കട കോളനി പുഷ്പ ഭവനത്തിൽ കുട്ടൻ എന്നിവർക്കാണ് ജാമ്യം നിഷേധിച്ചത്.
അമ്മയെ ജീവനോടെ കുഴിച്ചിട്ട കേസിൽ മകനും സുഹൃത്തിനും ജാമ്യമില്ല
കുടുംബസ്വത്ത് എഴുതി നൽകാത്തതിന്‍റെ ദേഷ്യത്തിൽ അമ്മയെ മർദ്ദിച്ച് ജീവനോടെ കുഴിച്ചിട്ട കേസിലാണ് മകനും സുഹൃത്തിനും കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്
2019 സെപ്തംബർ മൂന്നിനായിരുന്നു സാവിത്രിയെ ജീവനോടെ കുഴിച്ചിട്ടത്. പ്രതികൾക്ക് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാദ്ധ്യതയുണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. കുറ്റപത്രം സമർപ്പിക്കുന്നതിന് മുമ്പും ശേഷവും പ്രതികൾ പലതവണ കൊല്ലം സെഷൻസ് കോടതിയിലും ഹൈക്കോടതിയിലും ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും ലഭിച്ചില്ല. രാസപരിശോധന വേഗത്തിൽ പൂർത്തിയാക്കി വിചാരണ നടപടികൾ ത്വരിതപ്പെടുത്തണമെന്ന് കോടതി നിർദേശിച്ചിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി. വിനോദ് ഹാജരായി.