കേരളം

kerala

ETV Bharat / state

വെള്ളാപ്പള്ളിക്കെതിരെയുള്ള കുറ്റപത്രം ഇന്ന് സമര്‍പ്പിച്ചേക്കും - Vellappally

കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് ഡയറക്‌ടർ അനുമതി നൽകി

വെള്ളാപ്പള്ളി  എസ്.എൻ.കോളേജ്‌ ഫണ്ട് തട്ടിപ്പ്  കുറ്റപത്രം  എസ്.എൻ.കോളേജ്‌  SN College fund scam  SN College  Vellappally  chargesheet
എസ്.എൻ കോളജ്‌ ഫണ്ട് തട്ടിപ്പ്; വെള്ളാപ്പള്ളിക്ക് എതിരെ ഇന്ന് കുറ്റപത്രം സമർപ്പിക്കാൻ സാധ്യത

By

Published : Jul 7, 2020, 9:00 AM IST

കൊല്ലം:കൊല്ലം എസ്.എൻ കോളജ് സുവർണ ജൂബിലി ഫണ്ട് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രം ഇന്ന് സമർപ്പിച്ചേക്കും. കുറ്റപത്രം സമർപ്പിക്കാൻ അന്വേഷണ സംഘത്തിന് ക്രൈംബ്രാഞ്ച് ഡയറക്‌ടർ അനുമതി നൽകി. കുറ്റപത്രം ഇന്നുതന്നെ കൊല്ലം മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചേക്കും. 16 വർഷം കഴിഞ്ഞിട്ടും കേസിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെതിരെ പരാതിക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നാളെ ഹൈക്കോടതി വീണ്ടും കേസ് പരിഗണിക്കാൻ ഇരിക്കെയാണ് അന്വേഷണ സംഘത്തിന്‍റെ നടപടി.

ABOUT THE AUTHOR

...view details