കൊല്ലം: പത്തനാപുരം കല്ലുകടവ് പാലത്തിന് സമീപം സിപിഎം- സിപിഐ സംഘര്‍ഷം. സംഘര്‍ഷത്തില്‍ പൊലീസുകാരുള്‍പ്പടെ ആറ് പേര്‍ക്ക് പരിക്കേറ്റു. പത്താനാപുരത്ത് മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സിഐടിയു പ്രവര്‍ത്തകരായ മത്സ്യ കയറ്റിയിറക്ക് തൊഴിലാളികളില്‍ ചിലര്‍ എഐറ്റിയുസിയിലേക്ക് മാറിയിരുന്നു.
പത്തനാപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം; ആറ് പേര്‍ക്ക് പരിക്ക്
പത്താനാപുരത്ത് മത്സ്യത്തൊഴിലാളികളുടെ സംഘടനാമാറ്റത്തെ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പത്തനാപുരത്ത് സിപിഎം-സിപിഐ സംഘര്‍ഷം
പൊലീസ് വാഹനമുള്‍പ്പടെ ആറോളം വാഹനങ്ങള്‍ സംഘര്‍ഷത്തില്‍ തകര്‍ന്നു. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ ഡെന്‍സന്‍ വര്‍ഗീസ്, റെജിമോന്‍, നാല് പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് കല്ലുകടവ് പാലത്തിന് സമീപം ഇരുവിഭാഗം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്. ഇതിനിടെ പൊലീസ് ലാത്തി വീശി. സംഭവത്തെ തുടര്‍ന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പുനലൂര്‍ കായംകുളം റോഡ് ഉപരോധിച്ചു.
Last Updated : Aug 21, 2019, 2:44 AM IST