കൊല്ലം: ആഴക്കടൽ മത്സ്യ ബന്ധനവിഷയത്തിൽ പ്രതിപക്ഷം കള്ള പ്രചാരണം നടത്തുന്നതായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കൊട്ടാരക്കരയില്‍ എൽഡിഎഫ് സ്ഥാനാർഥി കെ എൻ ബാലഗോപാലിന്‍റെ പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷം കള്ള പ്രചാരണം നടത്തുന്നു: സീതാറാം യെച്ചൂരി - CPM
കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന നയവുമായാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നതെന്ന് യെച്ചൂരി
പ്രതിപക്ഷം കള്ള പ്രചരണങ്ങൾ നടത്തു: സീതാറാം യെച്ചൂരി
കേരളത്തിലെ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്ന നയവുമായാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നതെന്നും ആഴക്കടൽ മത്സ്യ ബന്ധനത്തിന് കേരള തീരത്തെ വിദേശ കമ്പനികൾക്ക് അടിയറവ് വെച്ചെന്ന ദുഷ്പ്രചരണം പ്രതിപക്ഷം കെട്ടിച്ചമച്ചതാണെന്നും യെച്ചൂരി ആരോപിച്ചു.
കേന്ദ്ര കമ്മിറ്റിക്ക് ഒരു നയമുണ്ടെന്നും പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മുഖ്യമന്ത്രി അത്തരം പ്രവർത്തനങ്ങൾക്ക് നിന്നിട്ടില്ലെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.