കേരളം

kerala

ETV Bharat / state

'അഴിമതിയും അക്രമവും ഇടതുപക്ഷത്തിന്‍റെ മുഖമുദ്ര': ശശി തരൂര്‍ - ശശി തരൂര്‍

സംസ്ഥാനത്ത് സിപിഎം, ബിജെപി അന്തർധാര സജീവമാണ്. അഴിമതിയും അക്രമവും ഇടതുപക്ഷത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്.

bjp  cpm  shashi tharoor  സിപിഎം  ബിജെപി  ശശി തരൂര്‍  ബിന്ദു കൃഷ്ണ
അഴിമതിയും അക്രമവും ഇടതുപക്ഷത്തിന്‍റെ മുഖമുദ്ര; ശശി തരൂര്‍

By

Published : Mar 21, 2021, 9:18 PM IST

കൊല്ലം: കേരളത്തിൽ പുറത്തു വന്ന സർവേ ഫലങ്ങളൊന്നും വിശ്വാസ യോഗ്യമല്ലെന്ന് ശശി തരൂര്‍ എംപി. നാല് ചാനലുകൾക്കു വേണ്ടിയും ഒരേ ഏജൻസിയാണ് സർവേ നടത്തിയതെന്നും ശശി തരൂർ പറഞ്ഞു. കൊല്ലത്ത് യുഡിഎഫ് സ്ഥാനാർഥി ബിന്ദു കൃഷ്ണയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് സിപിഎം, ബിജെപി അന്തർധാര സജീവമാണ്. അഴിമതിയും അക്രമവും ഇടതുപക്ഷത്തിന്‍റെ മുഖമുദ്രയായി മാറിയിരിക്കുകയാണ്. ജനകീയ പ്രകടന പത്രികയാണ് യുഡിഎഫ് പുറത്തിറക്കിയത്. ജനങ്ങളെ മുന്നിൽ കണ്ടാണ് പ്രകടന പത്രിക തയ്യാറാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ABOUT THE AUTHOR

...view details