കേരളം

kerala

കുളത്തൂപ്പുഴ വനത്തില്‍ ചന്ദനകടത്ത്; മൂന്നംഗസംഘം പിടിയില്‍

By

Published : Feb 1, 2022, 3:20 PM IST

തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍കിട ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികളാണ് പിടിയിലായ പ്രതികളെന്ന് വനം വകുപ്പ്.

Sandal Case in Kolathoor  Kollam Sandal Case  Thenmala forest Range  Sandal Smuggling  കുളത്തൂപ്പുഴ ചന്ദന കടത്ത്  ചന്ദന മരങ്ങള്‍ മുറിച്ച് കടത്തി
കുളത്തൂപ്പുഴ വനത്തില്‍ ചന്ദനകടത്ത്; മൂന്നംഗസംഘം പിടിയില്‍

കൊല്ലം: കുളത്തൂപ്പുഴ വനത്തിനുളളില്‍ നിന്നും ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയ സംഘം പിടിയില്‍. അഞ്ചല്‍ ആര്‍ച്ചല്‍ സ്വദേശി ജിജോ, വില്ലുമല സ്വദേശി പ്രവീണ്‍രാജ്, അമ്പതേക്കര്‍ സ്വദേശി പക്രു എന്ന് വിളിക്കുന്ന പ്രശാന്ത് എന്നിവരാണ് വനം വകുപ്പിന്‍റെ പിടിയിലായത്.

കുളത്തൂപ്പുഴ വനത്തില്‍ ചന്ദനകടത്ത്; മൂന്നംഗസംഘം പിടിയില്‍

തെന്മല വനം റെയിഞ്ചില്‍ പെട്ട കല്ലുവരമ്പ് സെക്ഷനില്‍ നിന്നാണ് പ്രതികള്‍ ചന്ദനമരങ്ങള്‍ മുറിച്ചുകടത്തിയത്. ജിജോയാണ് കേസിലെ മുഖ്യസൂത്രധാരന്‍. മുമ്പ് കാട്ടാമകളെ വേട്ടയാടികടത്തിയ കേസില്‍ പ്രതിയാണ് പ്രവീണ്‍രാജ്.

More Read: ആലപ്പുഴ ചാരുംമൂട്ടിൽ അമ്മയും മക്കളും കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം കേന്ദ്രീകരിച്ച്‌ പ്രവര്‍ത്തിക്കുന്ന വന്‍കിട ചന്ദനക്കടത്ത് സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് വനപാലകര്‍ അറിയിച്ചു. ചന്ദനമരങ്ങള്‍ മുറിച്ച്‌ കുറഞ്ഞ വിലക്കാണ് പ്രതികള്‍ മറ്റ് സംഘങ്ങള്‍ക്ക് കൈമാറുന്നത്. മൊബൈല്‍ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് പ്രതികളെ കുടുക്കിയത്.

ABOUT THE AUTHOR

...view details